കോതമംഗലത്തെ അക്രമ സമരത്തിൽ എറണാകുളം ഡി സി സി പ്രസിഡണ്ട് ഷിയാസിന് ഹൈക്കോടതിയുടെ വിമർശനം. മോര്‍ച്ചറിയില്‍ നിന്നും സമ്മതമില്ലാതെയല്ലേ മൃതദേഹം എടുത്തതെന്നും രാഷ്ട്രീയ നേട്ടത്തിനല്ലേ മൃതദേഹവുമായി പ്രതിഷേധിച്ചതെന്നും കോടതി ചോദിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്നാണോ പറയുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു. പൊലീസ് പീഡനം ആരോപിച്ചായിരുന്നു ഷിയാസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് കേസ്സെടുത്ത് തന്നെ പീഢിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ഹർജി പരിഗണിച്ച കോടതി എറണാകുളം ഡിസിസി പ്രസിഡൻ്റായ ഷിയാസിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്നാണോ പറയുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര എന്ന വയോധികയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും ബലമായി തട്ടിയെടുത്ത സംഭവത്തെയും കോടതി വിമർശിച്ചു. മോര്‍ച്ചറിയില്‍ നിന്നും സമ്മതമില്ലാതെ അല്ലേ മൃതദേഹം എടുത്തതെന്നായിരുന്നു കോടതിയുടെ ചോദ്യം. നിങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥനെ തല്ലിയില്ലേയെന്നും ഹൈക്കോടതി ഷിയാസി നോട് ചോദിച്ചു. രാഷ്ട്രീയ നേട്ടത്തിനല്ലേ മൃതദേഹവുമായി പ്രതിഷേധിച്ചതെന്ന കടുത്ത വിമർശനവും കോടതി ഉന്നയിച്ചു. ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഷിയാസിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സുകളുടെ വിവരങ്ങൾ അറിയിക്കാനും കോടതി പോലീസിനോട് നിർദ്ദേശിച്ചു. ഹർജി ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ സിംഗിൾ ബഞ്ച് വ്യാഴാഴ്ച പരിഗണിക്കും.
Also Read: പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളത് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആർ എസ് എസ് അജണ്ട: ഇ പി ജയരാജൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here