കള്ളപ്പണ കേസ് പ്രതികളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും എങ്ങനെ ഇഡി കണ്ടു കെട്ടുമെന്നും കുറ്റകൃത്യത്തിന് മുൻപുള്ള കുറ്റാരോപിതരുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന പിഎംഎൽഎ നിയമത്തിൽ പറയുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ട തൃശ്ശൂർ സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. തുടർന്ന് കേസുമായി ബന്ധമില്ലാത്ത സ്വത്തുക്കൾ ഇഡി കണ്ടു കെട്ടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദമ്പതികൾ 2014 ൽ കുറ്റകൃത്യം ചെയ്തെന്നാണ് ആരോപണം. എന്നാൽ സംഭവമന്വേഷിച്ച ഇഡി കുറ്റകൃത്യത്തിന് മുമ്പ് ദമ്പതികൾ സമ്പാദിച്ച സ്വത്തും കണ്ടുകെട്ടുകയായിരുന്നു. അതേസമയം, രാജ്യമൊട്ടാകെ ബിജെപി സർക്കാരിന് വെല്ലുവിളിയായി നിലകൊള്ളുന്നവർക്കെതിരെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന വേട്ടയാടലുകൾക്ക് കനത്ത ഒരു പ്രഹരമായി മാറിയേക്കാവുന്ന വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here