എം.ജി. സർവകലാശാലയിലെ കോൺഗ്രസ് അനുകൂല സംഘടനയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. കെ.എസ്.യു നൽകി ഹർജിയിൽ കക്ഷിചേർന്നതിനാണ് കോടതി വിമർശിച്ചത്. വിദ്യാർഥികളുടെ ഹർജിയിൽ ജീവനക്കാരുടെ സംഘടന കക്ഷിചേർന്നത് ശരിയായില്ലെന്ന് വിധിയിൽ വ്യക്തമാക്കുന്നു.
എംജി സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ വിദ്യാർഥികൾക്ക് പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടാണ് കെഎസ്‌യു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ കേസിൽ യൂണിവേഴ്സിറ്റിയിലെ കോൺഗ്രസ് അനുകൂല സംഘടനയും കക്ഷി ചേർന്നു. ഹർജിയിൽ അനാവശ്യമായി കക്ഷിചേർന്നതിനാണ് എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന് ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടിവന്നത്.
Also Read: ആന എഴുന്നള്ളിപ്പ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കെ.എസ്. യു പ്രവർത്തകർ കൊടുത്ത ഹർജിയിൽ മൂന്നാം കക്ഷിയായിട്ടാണ് സംഘടന ചേർന്നത്. സംഘടനക്ക് വെറും രാഷ്‌ട്രീയലക്ഷ്യം മാത്രമാണുള്ളതെന്നും വിധിയിൽ കോടതി പരാമർശിച്ചു.
തെരഞ്ഞെടുപ്പിൽ സമാധാനാന്തരീക്ഷമില്ലെന്ന് വരുത്തിത്തീർക്കാനുള്ള സംഘടനയുടെയും കെഎസ്‌യുവിന്റെയും കുതന്ത്രത്തിനാണ് ഹൈക്കോടതി പ്രഹരമേൽപിച്ചത്. വിദ്യാർഥികളുടെ ഹർജിയിൽ ജീവനക്കാരുടെ സംഘടന കക്ഷിചേർന്നത് ശരിയായില്ലെന്ന് വിധിയിൽ വ്യക്തമാക്കുന്നു. വിദ്യാർഥി യൂണിയന്റെ തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടേണ്ടത് എംപ്ലോയീസ് യൂണിയനല്ല. യൂണിയൻ അംഗങ്ങൾക്ക് ജോലിതാൽപര്യമല്ല ഉള്ളതെന്നും, പകരം രാഷ്‌ട്രീയ താൽപര്യമാണെന്നും കോടതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here