ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

highcourt

ഹേമ കമ്മിറ്റിയ്ക്കു മുമ്പാകെ മൊഴി നല്‍കിയവരുടെ പരാതികള്‍ പരിശോധിക്കാനായി നോഡൽ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട്  ഹൈക്കോടതി നിർദേശിച്ചു. പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങളെക്കുറിച്ച് നോഡൽ ഓഫീസറെ അറിയിക്കാമെന്നും കോടതി.

ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. ഇതെ തുടർന്നാണ് എസ്ഐടിയോട് നോഡൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

ALSO READ; പാലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുന്നു; നവീകരിച്ച ഫറോക്ക് പുതിയ പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു

ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ പരാതിക്കാർക്ക് നോഡൽ ഓഫീസറെ അറിയിക്കാം. പരാതികൾ പരിശോധിച്ച് നോഡൽ ഓഫീസർ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, സിനിമ കോൺക്ലോവ് ജനുവരിയിൽ നടത്തുമെന്ന്  സർക്കാർ കോടതിയെ അറിയിച്ചു.

ഷാജി എൻ കരുൺ സമിതി, കരട് റിപ്പോർട്ട് കോൺക്ലേവിൽ അവതരിപ്പിക്കും. തുടർന്ന് സിനിമാ നയ രൂപീകരണത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

ENGLISH NEWS SUMMARY: The High Court directed the Special Investigation Team to appoint a nodal officer to look into the complaints of those who had testified before the Hema Committee.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News