അമൽജ്യോതി എൻജിനീയറിങ് കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം

കാഞ്ഞിരപ്പിള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. കോളേജ് മാനേജ്മെൻറ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഇടക്കാല ഉത്തരവ്. കോളേജിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെയും തുടർ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളേജ് അധികൃതർ ഹർജി നൽകിയത്.

അതേസമയം, ശ്രദ്ധയുടെ മരണത്തിന് പിന്നാലെ ഉയര്‍ന്ന വിദ്യാര്‍ഥി പ്രക്ഷോഭം സര്‍ക്കാര്‍ ഇടപെടലില്‍ അവസാനിച്ചിരുന്നു. ശ്രദ്ധയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കില്ലെന്നും വി​ദ്യാ​ർ​ഥി-​കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ല്‍ ധാരണയായിരുന്നു. തിങ്കളാഴ്ച കോളജ് വീണ്ടും തുറക്കും.

കോ​ള​ജി​ലെ ഫു​ഡ് ടെ​ക്നോ​ള​ജി വി​ഭാ​ഗം ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ എ​റ​ണാ​കു​ളം തിരുവാങ്കു​ളം സ്വ​ദേ​ശി ശ്ര​ദ്ധ​യെ (20) ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Also Read: അമല്‍ജ്യോതിയിലെ പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ല; കോട്ടയം എസ് പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News