വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങാൻ പ്രതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം

Crime

ഇടുക്കി വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 10 ദിവസത്തിനുള്ളിൽ കീഴടങ്ങാൻ പ്രതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

പ്രതി അർജുനെ കുറ്റ വിമുക്തനാക്കിയ കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതിക്കും സർക്കാരിനും നന്ദി പറയുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

Also Read: കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം കൊലപാതകം, കുട്ടിയുടെ പിതാവിനെയും വളർത്തമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു

ഇടുക്കി വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ കുറ്റ വിമുക്തനാക്കിയ കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

10 ദിവസത്തിനുള്ളിൽ വിചാരണ കോടതിയിൽ പ്രതിയോട് ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരായില്ലെങ്കിൽ കീഴ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം. ഉത്തരവിൽ ഹൈക്കോടതി ജഡ്ജിമാർക്കും അപ്പീൽ നൽകിയ സംസ്ഥാന സർക്കാരിനും നന്ദി പറയുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

Also Read: ഹണിമൂണ്‍ ഡെസ്റ്റിനേഷനില്‍ തര്‍ക്കം; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് അമ്മായിയച്ഛന്‍

2021 ജൂൺ 30 ന് കഴുത്തിൽ ഷാൾ കുരുങ്ങി അപകടമുണ്ടായി എന്ന നിലയിൽ കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡനം നടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വഷണത്തിലൂടെയാണ് പ്രതിയായ അർജ്ജുനനിലേക്ക് കേസ് എത്തിച്ചേർന്നത്. പ്രതിയെ വെറുതെ വിട്ട വിധി ഉണ്ടായപ്പോൾ തന്നെ നീതി ലഭിക്കുവാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും അപ്പീൽ പോകുമെന്നും സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News