പള്ളികള്‍ ഏറ്റെടുക്കല്‍; ചീഫ് സെക്രട്ടറിയും രണ്ട് ജില്ലാ കളക്ടര്‍മാരും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

high court

ഓര്‍ത്തഡോക്സ് യാക്കോബായ സഭാ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കും രണ്ട് ജില്ലാ കളക്ടര്‍മാര്‍ക്കുമെതിരെ കോടതിയലക്ഷ്യ കുറ്റം തീരുമാനിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് നടപടി.

ALSO READ:“ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?” ഭരണഘടനാ ആമുഖ ഹർജികളിൽ സുപ്രീം കോടതി

ചീഫ് സെക്രട്ടറിയും എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാരും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. നവംബര്‍ 8ന് രാവിലെ പത്തേകാലിന് ഹാജരാകാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോതമംഗലം പുളിന്താനം പള്ളി, പെരുമ്പാവൂര്‍ ഓടക്കാലി പള്ളി ഉള്‍പ്പെടെ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ പൊലീസ് സഹായത്തോടെ ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും യാക്കോബായ വിഭാഗം ശക്തമായി പ്രതിരോധിച്ചതിനെത്തുടര്‍ന്ന് ഏറ്റെടുക്കാനായിരുന്നില്ല. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ALSO READ:ശിശുക്ഷേമ രംഗത്ത് കേരളം മാതൃക; സിഡിസിയെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News