കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കി യാത്ര നടത്തിയ സംഭവം; കർശന നടപടിയെടുക്കാൻ നിർദേശിച്ച് ഹൈക്കോടതി

കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കി യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതിയുടെ നിർദ്ദേശം. കേസിന്റെ വിശദാംശങ്ങൾ ആർടിഒ നാളെ കോടതിക്ക് കൈമാറും. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, പി ബി അജിത് കുമാർ, ഹരിശങ്കർ വി മേനോൻ, എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചട്ട വിരുദ്ധമായി വാഹനങ്ങൾ മോഡിഫൈ ചെയ്യുന്ന വ്ലോഗർമാർ അടക്കമുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

Also Read: നടത്തിയത് പതിനാറായിരത്തിലധികം പോസ്റ്റ്മോര്‍ട്ടം; പൊലീസ് ഫോറന്‍സിക് ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി ബി ഗുജ്റാള്‍ പടിയിറങ്ങി

വാഹനത്തിൻ്റെ രജിസ്ട്രേഷൻ നേരത്തെ റദ്ദാക്കാൻ ആർടിഒ തീരുമാനിച്ചിരുന്നു. കാർ ഡ്രൈവർ സൂര്യനാരായണന്റെ ലൈസൻസ് ഒരു വർഷത്തേക്ക് ചെയ്തിരുന്നു. സഞ്ജു ടെക്കി അടക്കം മൂന്നുപേർക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്നദ്ധ സേവനം ശിക്ഷയായി നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് ഇന്ന് വീഡിയോ അപ്പ്ലോഡ് ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ തൻ്റെ യൂട്യൂബ് ചാനലിന്റെ റീച്ച് പതിന്മടങ്ങായി എന്നാണ് സഞ്ജുവിന്റെ പരിഹാസം.

Also Read: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News