കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഊരാളുങ്കല്‍ സൊസൈറ്റി ഉള്‍പ്പടെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി . 10% പ്രൈസ് പ്രിഫ്രന്‍സും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിന് എതിരെയുള്ള 5 ഹര്‍ജികള്‍ ആണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. നാടിന്റെ പുരോഗതിക്ക് സഹകരണ മേഖല പ്രധാനമാണെന്നും അവയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി .

ഊരാളുങ്കല്‍ സൊസൈറ്റിക്കും മറ്റ് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്കും 10% പ്രൈസ് പ്രിഫ്രന്‍സ് നല്‍കുന്നതിനെതിരെ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സും ബില്‍ഡേഴ്‌സ് അസോസിയേഷനും ഉള്‍പ്പെടെയുള്ള പ്രൈവറ്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയത് .

Also Read: കോഴിക്കോട് ഒന്നരവയസുകാരി വീട്ടിൽ മരിച്ചനിലയിൽ; അമ്മ പൊലീസ് കസ്റ്റഡിയിൽ

സര്‍ക്കാര്‍ നല്‍കുന്ന കോണ്‍ട്രാക്ട് വര്‍ക്കുകള്‍ സഹകരണ മേഖലയ്ക്ക് വിട്ടു നല്‍കാതെ ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രൈവറ്റ് കോണ്‍ട്രാക്ടര്‍മാര്‍ എടുക്കുകയാണെങ്കില്‍ അത് അവര്‍ക്ക് തന്നെ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം കൂടാതെ നിലവിലെ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്യുന്നതുമാണ് ഹര്‍ജി . എന്നാല്‍ നാടിന്റെ പുരോഗതിക്ക് സഹകരണ മേഖല പ്രധാനമാണെന്നും അവയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി. ചോദ്യം ചെയ്യപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് അനുസൃതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഊരാളുങ്കല്‍ സൊസൈറ്റിക്ക് പരിധിയില്ലാതെ കരാറുകള്‍ നല്‍കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതായി അഡ്വക്കേറ്റ് എം ശശിധരന്‍ പറഞ്ഞു .

ആറ് സര്‍ക്കാര്‍ ഉത്തരവുകളെയാണ് വിവിധ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ 5 ഹര്‍ജികളിലായി ചോദ്യം ചെയ്തത് . ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താക്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News