നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് വിഷയത്തിൽ ദിലീപ് സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി ഡിവിഷൻ ബെഞ്ച്

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വിഷയത്തിൽ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. മെമ്മറി കാര്‍ഡ് കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് എട്ടാംപ്രതി ദിലീപിന്റെ അപ്പീല്‍.

Also Read: സൈബർ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ കെ ശൈലജ ടീച്ചർ

സിംഗിള്‍ ബെഞ്ച് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഉത്തരവ് നിയമ വിരുദ്ധമെന്നും ദിലീപ് വാദിച്ചു. എന്നാൽ സിംഗിള്‍ ബെഞ്ചിന്റേത് അനുബന്ധ ഉത്തരമാണെന്നും ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സിംഗിള്‍ ബെഞ്ച് പരിശോധിക്കുന്നുവെന്നും അതിജീവിത ചൂണ്ടിക്കാട്ടി. തൻ്റെ മൗലികാവകാശം ലംഘിക്കപ്പെട്ട സംഭവമാണെന്നും മൊഴിപ്പകർപ്പ് നൽകരുതെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും അതിജീവിത വാദിച്ചു.

Also Read: “തെറ്റിനെ ന്യായീകരിക്കുകയാണോ എന്ന് സുപ്രീം കോടതി; ന്യായീകരിക്കുകയല്ല, ക്ഷമാപണം നടത്തുകയാണെന്ന് ബാബ രാംദേവ്’: കോടതിയിൽ നാടകീയ രംഗങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News