പീഡന പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എടുത്ത കേസിലാണ് ജാമ്യം. പരാതി നൽകാൻ എടുത്ത കാലതാമസം പരിഗണിക്കുന്നതായി കോടതി വ്യക്തമാക്കി. അന്തസ്സും അഭിമാനവും സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ബാലചന്ദ്രമേനോൻ സമർപ്പിച്ച ജാമ്യ ഹർജി പരിഗണിച്ചാണ് ഉത്തരവ്.
ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നായിരുന്നു ബാലചന്ദ്ര മേനോൻ്റെ വാദം. തിരുവനന്തപുരം കണ്ടോൺമെൻ്റ് പൊലീസായിരുന്നു യുവതിയുടെ പരാതിയിൽ കേസെടുത്തത്. നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം നേരത്തെ ഹൈക്കോടതി അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് മുൻകൂർ ജാമ്യം നൽകിയത്. പരാതി നൽകാൻ എടുത്ത കാലതാമസം പരിഗണിക്കുന്നതായി കോടതി വ്യക്തമാക്കി.
17 വർഷം മുൻപ് നടന്ന സംഭവമെന്നാണ് പരാതിയിൽ പറയുന്നതെന്ന് കോടതി പറഞ്ഞു. രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും കോടതി ചൂണ്ടിക്കാട്ടി. അന്തസ്സും അഭിമാനവും സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. സെക്രട്ടേറിയറ്റിനടുത്തെ ഹോട്ടലിൽ വച്ച് 2007 ജനുവരിയിൽ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു യുവതിയുടെ പരാതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here