അതിരുവിട്ട ഓണാഘോഷം; ഫറൂഖ്, കണ്ണൂർ കോളജ് വിദ്യാർഥികളുടെ പ്രവൃത്തിക്കെതിരെ ഹൈക്കോടതിയുടെ നടപടി, വാഹന ഉടമയ്ക്കും ഡ്രൈവർക്കും യാത്രക്കാർക്കുമെതിരെ കേസെടുക്കാൻ നിർദ്ദേശം

ഓണാഘോഷത്തിനിടെ റോഡിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഫറൂഖ്, കണ്ണൂര്‍ കോളജുകളിലെ വിദ്യാർഥികളുടെ പ്രവൃത്തിയിൽ നടപടിയുമായി ഹൈക്കോടതി. ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ വാഹനങ്ങളും കസ്റ്റഡിയിലെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച്  നടപടിയെടുക്കണം. വാഹന ഡ്രൈവര്‍ക്കും ഉടമയ്ക്കും വാഹനത്തിലുണ്ടായിരുന്നവര്‍ക്കും എതിരെ കേസെടുക്കണം. വാഹനത്തിലുണ്ടായിരുന്നവരുടെ പേര് വിവരങ്ങള്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
മോട്ടോര്‍ വാഹന വകുപ്പിനാണ് ഹൈക്കോടതി  ഡിവിഷന്‍ ബെഞ്ച്  നിര്‍ദ്ദേശം നൽകിയത്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയോ എന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് ഹൈക്കോടതി ആരാഞ്ഞു. നടപടിക്രമം പാലിച്ച് വാഹന രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. വാഹനങ്ങള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറണമെന്നും വാഹനങ്ങള്‍ക്ക് അയ്യായിരം രൂപ വീതം പിഴ ചുമത്തണമെന്നും കോടതി  ഉത്തരവിട്ടു. ഗതാഗത വകുപ്പ് കമ്മിഷണര്‍ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണം. കോളജ് കാമ്പസുകളില്‍ അതിരുവിട്ട ഓണാഘോഷമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News