സംസ്ഥാനത്തെ സർവകലാശാലകളുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള കോഴിക്കോട് സർവകലാശാല സെനറ്റുകളിലേക്ക് തന്നിഷ്ടപ്രകാരം നാമനിർദേശം ചെയ്ത ചാൻസലറുടെ നടപടി ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ ഇന്ന് കോടതിയുടെ പരിഗണനക്ക് വരും.
ALSO READ: കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും
കേരള സർവകലാശാലയിലേക്ക് 4 എ ബി വി പി ക്കാരെ നോമിനേറ്റ് ചെയ്ത നടപടി കോടതി സ്‌റ്റേ ചെയ്തിരുന്നു. സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സെനറ്റംഗം നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ള മറ്റൊരു കേസ്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താത്കാലിക വി സി മാര്‍ ആണ് ചുമതല വഹിക്കുന്നതെന്നും ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നുമാണ് ഹര്‍ജിയിലെ ആക്ഷേപം.
ALSO READ: മൈഗ്രേഷൻ കോൺക്ലേവ് രണ്ടാം ദിവസത്തിലേക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here