പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ്

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ചു. സർക്കാർ , പരാതിക്കാരിയായ പെൺകുട്ടി , പോലീസ് എന്നിവർക്കാണ് നോട്ടീസ്. പരാതി ഒത്തുതീർപ്പാണെന്ന് രാഹുൽ കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് പെൺകുട്ടി കേസ് ഒത്തുതീർപ്പാക്കാനുള്ള രേഖകൾ പൂർണ സമ്മതത്തോടെ ഒപ്പിട്ട് നൽകിയെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞിരുന്നു. കേസിലെ മൊഴിമാറ്റം സമ്മർദ്ദം മൂലം ഉണ്ടായതാണെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നത്. എന്നാൽ യുവതി പിന്നീട് കേസ് റദ്ദാക്കാൻ സത്യവാങ്മൂലം സമർപ്പിക്കാൻ ഇരിക്കുകയായിരുന്നു.

Also Read: കേന്ദ്രം ലോക്കോ പൈലറ്റുമാരെ കാണുന്നത് അടിമകളെ പോലെ; ലോക്കോ പൈലറ്റുമാരുടെ സമരം മൂന്നാം ആഴ്ചയിലേക്ക്

ശരീരത്തിൽ പാടുകൾ കണ്ടതിന്റെയും മകൾ പറഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും കുടുംബത്തിൻ്റെ ഭാഗത്ത് നിന്ന് യാതൊരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും പിതാവ് ഹരിദാസ് പറഞ്ഞിരുന്നു. വിമാനമാർഗം കൊച്ചിയിലെത്തിയ യുവതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു. യുവതിയെ കാണാതായതിന് പിന്നാലെ യുവതി മൊഴി മാറ്റി പറയുകയും ചെയ്തു. കുടുംബത്തിന്റെ സമ്മർദം മൂലമാണ് കേസ് നൽകിയതെന്നാണ് അന്ന് യുവതി പറഞ്ഞത്.

Also Read: മനുഷ്യനെ അറിയാനും അറിവുകൾ രേഖപ്പെടുത്താനും പകർന്നുകൊടുക്കാനുമുള്ള അടിസ്ഥന ചോദനയാണ് വായന: വായനാദിന സന്ദേശവുമായി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News