കൊച്ചിയില്‍ യുവതിയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചിയില്‍ യുവതിയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. കൊച്ചിയിലെ റോഡുകളുടെയും നടപ്പാതകളുടെയും സ്ഥിതി അറിയിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കാല്‍ സ്ലാബിനിടയില്‍ കുരുങ്ങിയ
സ്ത്രീ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ALSO READ:300 രൂപയുടെ വ്യാജ ആഭരണം ഒരുകോടിക്ക് വിറ്റ് രാജസ്ഥാനിലെ വ്യാപാരി; കബളിപ്പിക്കപ്പെട്ട് യുഎസ് വനിത

റോഡുകള്‍ നന്നാക്കാന്‍ കോടതിയുടെ ഉത്തരവിന് വേണ്ടി കാത്തുനില്‍ക്കേണ്ടന്നും കോടതി പറഞ്ഞു. എം ജി റോഡ് നവീകരണത്തിന് നടപടികള്‍ ആരംഭിച്ചതായും എസ്റ്റിമേറ്റ് എടുത്തതായും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാന്‍ മാറ്റി.

ALSO READ:അജിത് പവാർ ഷിൻഡെ പക്ഷത്തെ 40 എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടതായി പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News