കൊല്ലത്തെ ഡോക്ടറുടെ കൊലപാതകം; അടിയന്തര ഇടപെടലുമായി ഹൈക്കോടതി

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ പ്രതിയുടെ ആക്രമണത്തില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സംഭവത്തിന്റെ ഞെട്ടല്‍ ഉള്‍ക്കൊണ്ടുകൊണ്ട് അവധി ദിനമായിട്ടും ഈ വിഷയം പരിഗണിക്കാനായി പ്രത്യേക സിറ്റിംഗ് നടത്താനാണ് കോടതിയുടെ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് 1.45 ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തും. ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തുമാണ് പ്രത്യേക സിറ്റിംഗ് നടത്തുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണസംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോള്‍ നടന്ന കൊലപാതകത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് വിഷയം അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
ഇതോടൊപ്പം ആരോഗ്യസര്‍വ്വകലാശാലയും കോടതിയില്‍ പ്രത്യേക അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന സംരക്ഷണം പരിശീലനത്തിലുള്ള ഹൗസ് സര്‍ജന്മാര്‍ക്കും പിജി ഡോക്ടര്‍മാര്‍ക്കും കൂടി നിയമപരമായി ഉറപ്പു വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

also read :

എംഡിഎംഎ ഉപയോഗിച്ചതിന് സസ്‌പെന്‍ഷന്‍; ആശുപത്രിയില്‍ ഡോക്ടറെ കുത്തികൊന്ന പ്രതി അധ്യാപകന്‍

https://www.kairalinewsonline.com/accused-who-killed-doctor-become-a-teacher

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News