കെജ്‍രിവാളിന് ജാമ്യം അനുവദിച്ച ഉത്തരവ്; ഇ ഡി അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചു

കെജ്‍രിവാളിന് ജാമ്യം അനുവദിച്ച ഉത്തരവിൽ ഇ ഡി അപ്പീലിനെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. ജാമ്യ ഉത്തരവിന് സ്റ്റേ തുടരും. കെജ്‍രിവാളിന് ഇന്ന് ജയിൽ മോചിതനാകാൻ കഴിയില്ല.

ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കെജ്‍രിവാളിന്റെ അഭിഭാഷകൻ പറഞ്ഞു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി അപേക്ഷയിൽ രണ്ടോ മൂന്നോ ദിവസത്തിനകം ഉത്തരവ് പറയുമെന്ന് കോടതി വ്യക്തമാക്കി. സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ ഉത്തരവ് വരും വരെ വിചാരണ കോടതി ഉത്തരവ് നടപ്പാക്കരുത്.കെജ്‍രിവാൾ ജയിലിൽ തുടരും.

ALSO READ:ഒഴിവുകാലം ആഘോഷിക്കാനെത്തിയ 36കാരിയായ ബ്യൂട്ടി ഇന്‍ഫ്ളുവന്‍സര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു

കുറ്റകൃത്യവുമായി നേരിട്ട് കെജ്‌രിവാളിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഇഡിക്ക് ഹാജരാക്കാനായില്ലെന്ന് വിചാരണ കോടതി പറഞ്ഞു. ഇഡി പക്ഷപാതപരമായി പെരുമാറുന്നുവെന്നും വിജയ് നായർ കെജ്‌രിവാളിന് വേണ്ടി പ്രവർത്തിച്ചതെന്ന് തെളിയിക്കാനായില്ല. കൃത്യമായ രേഖകൾ ഇല്ലാതെ ആരെയും ജയിലിൽ അടയ്ക്കാൻ ഇത്തരം അന്വേഷണങ്ങൾ കാരണമാകും. എഫ്ഐആറുകളിൽ അരവിന്ദ് കെജ്‌രിവാളിന്റെ പേരില്ലാത്തതിനെ കുറിച്ചും ഇ ഡി മൗനം പാലിക്കുന്നുവെന്നും വിചാരണ കോടതി ജാമ്യ ഉത്തരവിൽ പറഞ്ഞു.

ALSO READ:‘അവ്യക്തവും വായിക്കാൻ കഴിയാത്തതുമായ നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും നിലനിൽക്കില്ല…’; ഉപഭോക്തൃ തർക്ക പരിഹാര കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News