റിയാസ് മൗലവി വധക്കേസ്; സർക്കാർ സമർപ്പിച്ച അപ്പീലില്‍ ഹൈക്കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു

റിയാസ് മൗലവി വധക്കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ട ജില്ലാ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീലില്‍ ഹൈക്കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു. നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം എതിര്‍കക്ഷികള്‍ കാസര്‍ഗോഡ് സെഷന്‍സ് കോടതിയില്‍ ഹാജരായി അമ്പതിനായിരം രൂപ കെട്ടിവെക്കുകയും തുല്യതുകയ്ക്കുള്ള രണ്ടാള്‍ജാമ്യവും എടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഉത്തരവ്.

Also Read: വിചിത്രമായ വിധി; ഇനിമുതൽ ദൈവങ്ങളുടെ ചിത്രം അച്ചടിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയാലും കുഴപ്പില്ല എന്നാകും: എം സ്വരാജ്

ബോണ്ട് കെട്ടിവെക്കാത്ത പക്ഷം സെഷന്‍സ് ജഡ്ജി, ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം വാറണ്ട് പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിന്‍റെ അപ്പീല്‍, കോടതി, വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടെന്നാണ് അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Also Read: കസ്റ്റംസെന്ന് തെറ്റിദ്ധരിപ്പിക്കും; വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് തട്ടിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News