നഷ്ടമായത് 90 ലക്ഷം രൂപ; മുന്‍ ഹൈക്കോടതി ജഡ്ജി സൈബര്‍ തട്ടിപ്പിന് ഇരയായതായി പരാതി

Cyber Security

മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായി പരാതി. വാട്ട്‌സ് ആപ്പിലൂടെ പരിചയപ്പെട്ടവര്‍ 90 ലക്ഷം രൂപ തട്ടിപ്പിലൂടെ കൈപ്പറ്റുകയായിരുന്നു. ഓഹരി വിപണിയില്‍ നിക്ഷേപിച്ച് വന്‍ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

2024 ഡിസം 4 മുതല്‍ 30 വരെയുള്ള തീയ്യതികളിലാണ് തട്ടിപ്പ് നടന്നത്. വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട 2 പേര്‍ക്ക് അക്കൗണ്ട് വഴി പണം അയക്കുകയായിരുന്നു. പല ഘട്ടങ്ങളിലായി 90 ലക്ഷം രൂപ സംഘം കൈപ്പറ്റി. ഓഹരി വിപണിയില്‍ നിക്ഷേപിച്ച് 850 % ലാഭം നല്‍കാം എന്നായിരുന്നു വാഗ്ദാനം.

ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിംഗ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പാണെന്ന് വ്യക്തമായതോടെ എം ശശിധരന്‍ നമ്പ്യാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Also Read : രാജ്യത്തെ ഏറ്റവും വലിയ മെത്താംഫെറ്റമിൻ വേട്ടയിലെ പ്രതിയായ ഇറാൻ പൗരനെ തെളിവുകൾ ഇല്ലാത്തതിനാൽ കോടതി വെറുതെ വിട്ടു

വാട്‌സ് ആപ്പിലൂടെ ബന്ധപ്പെട്ട അയാന, വര്‍ഷ സിംഗ് എന്നിവരെ പ്രതിയാക്കിയാണ് എഫ് ഐ ആര്‍. ആദിത്യ ബിര്‍ള ഗ്രൂപ്പ് എന്ന പ്രമുഖ സ്ഥാപനത്തിന്റെ പേര് വിശ്വാസ്യത നേടാനായി തട്ടിപ്പുകാര്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ് നിഗമനം.

മുന്‍ ഹൈക്കോടതി ജഡ്ജി യാ യ എം ശശിധരന്‍ നമ്പ്യാര്‍ ദേശീയ ഹരിത ട്രിബ്യൂണലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖനായ ഒരു നിയമജ്ഞന്‍ തന്നെ സൈബര്‍ തട്ടിപ്പിന് ഇരയായത് ഗൗരവത്തോടെയാണ് പൊലീസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News