വന്ദന കൊലക്കേസ്; സിബിഐ അന്വേഷണത്തിനുള്ള ഹർജി ഹൈക്കോടതി തള്ളി

ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വന്ദനയുടെ പിതാവ് മോഹൻദാസ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. പോലീസിന് വീഴ്ച സംഭവിച്ചുവെന്ന ഹർജിക്കാരൻ്റെ ആരോപണത്തിൽ കഴമ്പില്ല. നിലവിൽ നടക്കുന്ന പോലീസ് അന്വേഷണത്തിൽ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹർജി തള്ളവെ കോടതി ചൂണ്ടിക്കാട്ടി.

Also Read: ഛത്തീസ്ഗഡ് മേയര്‍ തെരഞ്ഞെടുപ്പിലെ ക്രമക്കേട്; കൂടുതൽ തെളിവുകൾ പുറത്ത്

നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാൻ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കൂടാതെ പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചിരുന്നു.

Also Read: ഡോ.വന്ദന കൊലപാതകം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here