ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാമെന്ന് ഹൈക്കോടതി

ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാമെന്ന് ഹൈക്കോടതി. ആന ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വയ്ക്കാം. ഇതിനായി കേരളം കർണ്ണാടകയുമായി ചേർന്ന് ജോയിൻ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ഉൾക്കാട്ടിൽ കയറി ആനയെ മയക്കുവെടി വയ്ക്കാൻ കഴിയില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനങ്ങളുമായി സംയുക്ത കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും ഉത്തരവിൽ പറയുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിതല സമിതി വേണം. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Also Read: എസ് സി, എസ് ടി വിഭാഗത്തിനെതിരെ അധിക്ഷേപം; കെ സുരേന്ദ്രൻ്റെ കേരള പദയാത്ര പോസ്റ്റർ വിവാദത്തിൽ

അതേസമയം കഴിഞ്ഞദിവസം വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയിലിറങ്ങിയിരുന്നു. പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്. ബേലൂര്‍ മഖ്‌ന കഴിഞ്ഞ പത്ത് ദിവസമായി ദൗത്യസംഘത്തെ വട്ടം കറക്കുകയാണ്. കഴിഞ്ഞ ദിവസം ആനപ്പാറ-കാട്ടികുളം-ബാവലി റോഡിന്റെ ഒരു കിലോമീറ്ററോളം ഉള്ളിലായി ആനയുടെ സിഗ്‌നല്‍ ലഭിച്ചിരുന്നു. ബേലൂര്‍ മോഴ കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു.

Also Read: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളി; ദില്ലി ചലോ മാര്‍ച്ചിലുറച്ച് കര്‍ഷകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News