സല്‍മാന്‍ റുഷ്ദിയുടെ ദ സാത്താനിക് വേഴ്സസ് (സാത്താന്റെ വചനങ്ങള്‍) എന്ന നോവലിന് ഇന്ത്യയിൽ ഇറക്കുമതി വിലക്കേർപ്പെടുത്തിയതിനെതിരെ സന്ദീപന്‍ ഖാന്‍ എന്നയാൾ ഹൈക്കോടതിയിൽ നൽകിയ ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു.
1988 ഒക്ടോബര്‍ അഞ്ചിനു കേന്ദ്ര കസ്റ്റംസ് ബോര്‍ഡ് ഇറക്കിയ ഉത്തരവു നിലനിൽക്കുന്നതു കൊണ്ട് സല്‍മാന്‍ റുഷ്ദിയുടെ ദ സാത്താനിക് വേഴ്സസ് എന്ന പുസ്തകം ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സന്ദീപന്‍ ഖാന്‍ ഹർജി നൽകിയത്.
Also Read: ആർട്ടിസ്റ്റ് റോബോട്ടാണ്; വരച്ച ചിത്രത്തിന്റെ വില 110 കോടി രൂപ
വിലക്ക് ഏര്‍പ്പെടുത്തിയ വിജ്ഞാപനം ഹാജരാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതു കൊണ്ട് ഇത്തരമൊരു വിലക്ക് നിലവിലില്ലെന്നു വേണം അനുമാനിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടിക8 അവസാനിപ്പിച്ചത്.
1988ലാണ് അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ റുഷ്ദിയുടെ നോവലിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. വിജ്ഞാപനം ഹാജരാക്കാന്‍ അധികൃതര്‍ക്കാവാത്ത സാഹചര്യത്തില്‍ പുസ്തകവുമായി ബന്ധപ്പെട്ട് നിയമപരമായ ഏതു നടപടിയും ഹര്‍ജിക്കാരനു സ്വീകരിക്കാവുന്നതാണെന്ന് ജസ്റ്റിസ് രേഖാ പാട്ടീല്‍ ഉത്തരവിൽ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here