അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈ കോടതി ഇന്ന് വിധി പറഞ്ഞേക്കും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും. ജാമ്യം താൽക്കാലികമായി തടഞ്ഞ ദില്ലി ഹൈക്കോടതി നടപടിക്ക് എതിരെ അരവിന്ദ് കെജ്‍രിവാൾ സുപ്രിംകോടതിയും സമീപിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നല്‍കിയ റോസ് അവന്യു കോടതി വിധിക്കെതിരെ ഇഡിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

Also Read; കല്ലട ബസ് വീണ്ടും അപകടത്തിൽ; കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ചു

വിചാരണക്കോടതി തങ്ങളുടെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 45-ാം വകുപ്പിന്‍റെ ലംഘനമാണിതെന്നുമാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദത്തിന് ഒടുവിൽ വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.

Also Read; ദില്ലിയിലെ ജലക്ഷാമം; നിരാഹാര സമരത്തിലായിരുന്ന ദില്ലി ജലമന്ത്രി അതിഷി മര്‍ലേനയെ ആശുപത്രിയിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News