കിഫ്ബി മസാലബോണ്ട് കേസ്സിൽ ഹൈക്കോടതിയിൽ നിന്നും ഇ ഡി ക്ക് വീണ്ടും തിരിച്ചടി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് വിലക്കിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ ഇ ഡി അപ്പീലിൽ ഡിവിഷൻ ബഞ്ച് ഇടപെട്ടില്ല. ആക്ഷേപങ്ങൾ സിംഗിൾ ബെഞ്ചിന് മുന്നിൽ ഉന്നയിക്കാൻ ഇഡിക്ക് കോടതി നിർദേശം നൽകി. തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയായിരുന്നു ഇ ഡി യു ടെ അപ്പീൽ.
സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു ഇ ഡി യുടെ ആവശ്യം. എന്നാൽ ഹരജി അനുവദിക്കാനോ കേസിൽ ഇടപെടാനോ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് തയ്യാറായില്ല. ആക്ഷേപങ്ങൾ സിംഗിൾ ബെഞ്ചിന് മുന്നിൽ ഉന്നയിക്കാൻ ഇഡിക്ക് കോടതി നിർദേശം നൽകി. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്ന ഇ ഡി നിലപാടിനെ സിംഗിൾ ബഞ്ച് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
സിംഗിൾ ബഞ്ചിൽ നിന്നുണ്ടായ വിമർശനത്തിന് പിന്നാലെ ഇ ഡി ഡിവിഷൻ ബഞ്ചിനെ സമീപിച്ചിരുന്നു. മധ്യവേനൽ അവധിക്കിടെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. അപ്പീൽ പരിഗണിച്ച ഡിവിഷൻ ബഞ്ച് സിംഗിൾ ബഞ്ച് നിലപാടിനെ ശരിവച്ചു. തുടർന്നാണ് മധ്യവേനൽ അവധിക്ക് ശേഷം കോടതി തുറക്കുന്ന ഇന്നത്തേക്ക് പരിഗണിക്കാൻ മാറ്റിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഇടപെടാത്ത സാഹചര്യത്തിൽ സിംഗിൾ ബഞ്ചിൻ്റെ അന്തിമ തീർ പ്പ് വരുന്നത് വരെ ഇനി ഇ ഡി കാത്തിരിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here