‘നേരിന്’ തിരിച്ചടി; റിലീസ് തടയണമെന്ന ഹര്‍ജിയില്‍ കോടതി നോട്ടീസ്

നേര് സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിയില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്റെ കഥ മോഷ്ടിച്ചു എന്ന് ആരോപിച്ച് എഴുത്തുകാരന്‍ ദീപു ഉണ്ണി സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കേസ് നാളെ വീണ്ടും പരിഗണിക്കും. സിനിമയുടെ റിലീസ് തടയണം എന്ന ആവശ്യം ഉന്നയിച്ച് എഴുത്തുകാരന്‍ ദീപക് കെ ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Also Read :  “ഇത് അസമയത്തെ വിക്കറ്റ് വലിച്ചെറിയലായിപ്പോയി”; സഞ്ജു സാംസണെ വിമര്‍ശിച്ച് സൈമണ്‍ ഡൂള്‍

സംവിധായകന്‍ ജീത്തു ജോസഫും സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജി പരിഗണിച്ച കോടതി മോഹന്‍ലാല്‍, അന്റണി പെരുമ്പാവൂര്‍ , ജീത്തു ജോസഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

49 പേജ് അടങ്ങിയ തന്റെ കഥയുടെ പകര്‍പ്പ് ഇരുവരും 3 വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. നേര് സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതെന്ന് ദീപക് ഉണ്ണി പറയുന്നു. ഡിസംബര്‍ 21 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Also Read : തമ്പുരാൻ്റെ നൊസ്റ്റാൾജിയ… സ്വയം തുറന്നു കാട്ടിയത് ജാതീയതയുടെ വികൃത മുഖം; കളിയാക്കി സോഷ്യൽ മീഡിയ

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അതേസമയം, ദൃശ്യം 2 ന്റെ സെറ്റില്‍ വച്ച് ശാന്തി പല കേസുകളെക്കുറിച്ചും പറയുമായിരുന്നുവെന്നും, പിന്നീട് താന്‍ പറഞ്ഞ ഒരു സാഹചര്യത്തില്‍ നിന്നുണ്ടായ ആശയമാണ് നേരിന് കാരണമായതെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു.

ഈ സിനിമയിലെ പല കാര്യങ്ങള്‍ നമ്മള്‍ ചുറ്റുവട്ടത്ത് കണ്ടിട്ടുള്ളതാണ്. ഒരു യഥാര്‍ഥ സംഭവം എന്ന് പറയാന്‍ പറ്റില്ല. മറിച്ച് പല ചെറിയ ചെറിയ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമെന്ന് പറയാം. ശാന്തിയോട് ഇത് എഴുതാന്‍ ആവശ്യപ്പെട്ടതും ഞാനാണ്, ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News