സോളാര്‍ പീഡന കേസ്; ഇരയുടെ ഹര്‍ജിയില്‍ കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടീസ്

സോളാര്‍ പീഡന കേസിലെ ഇരയുടെ ഹര്‍ജിയില്‍ കെ സി വേണുഗോപാലിന് നോട്ടീസ്. ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. പീഡന പരാതിയില്‍ കെ. സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയ സി ബി ഐ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് കോടതി നടപടി. സിബിഐക്കും കെ സി വേണുഗോപാലിനുമാണ് കോടതി നോട്ടീയസച്ചത്.

സി ബി ഐ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മജിസ്‌ട്രേറ്റിന് അധികാരമില്ലന്നാണ് ഹര്‍ജി. കേന്ദ്രമന്ത്രിയായിരിക്കെ കെ സി വേണുഗോപാല്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

Also Read : അശോക് ഗെഹ്‌ലോട്ടിന്റെ മകന് ഇ ഡി സമന്‍സ്; രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയില്‍ റെയ്‌ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News