തെരെഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പെൻഷൻ തുക കൈമാറി, കേന്ദ്രമന്ത്രി സുരേഷ്ഗോപിയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് സുരേഷ്ഗോപിക്ക് എതിരെയുള്ള കോടതി നടപടി. നോട്ടീസിന് മൂന്നാഴ്ചക്കകം മറുപടി നൽകാൻ സുരേഷ്ഗോപിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നും സുഹൃത്ത് വഴി സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ തുക വാഗ്ദാനം ചെയ്തു എന്നുമാണ് ആക്ഷേപം.
തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എംപി പെന്‍ഷന്‍ തുക കൈമാറിയെന്നും ഇത് വോട്ടര്‍മാര്‍ക്ക് നല്‍കിയ കൈക്കൂലി ആണെന്നും ഹർജിയിൽ പറയുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നിയമ വിരുദ്ധമാണ് സുരേഷ് ഗോപിയുടെ നടപടിയെന്നും അതുകൊണ്ട് തന്നെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here