ശബരിമല മേൽശാന്തി നിയമനം; മലയാളി ബ്രാഹ്മണർക്ക് മാത്രമെന്ന് ഹൈക്കോടതി

ശബരിമല – മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാളി ബ്രാഹ്മണർക്ക് മാത്രമെന്ന ബോര്‍ഡിന്റെ നിയമന വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു. വിജ്ഞാപനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി തള്ളിയാണ് പരാമർശം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. അന്തിമതീരുമാനമെടുക്കാൻ ദേവാസ്‌വോമി ബോർഡിന് അധികാരം നൽകി. കീഴ് വഴക്കം അനുസരിച്ച് ബോര്‍ഡിന് തീരുമാനമെടുക്കാം. വിശാലബെഞ്ചിലെ വിധി വരുംവരെ കാത്തിരിക്കേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Also Read: കോഴിക്കോട് എൻഐടിയിലെ സവർക്കറുടെ പേരിലെ കലോത്സവം; ദേശീയപാരമ്പര്യത്തോടുള്ള വെല്ലുവിളിയെന്ന് എളമരം കരീം

ദേവസ്വം ബോ‍ഡിന്‍റെ നിയമന വിജ്ഞാപനം മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പൂജാകർമ്മങ്ങൾ അറിയുന്ന ഹിന്ദു സമൂഹത്തിലെ ആർക്കും നിയമനത്തിന് യോഗ്യതയുണ്ടെന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ ഈ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. മേൽശാന്തി നിയമത്തിനുള്ള അതോറിറ്റി ദേവസ്വം ബോർഡ് ആണെന്നും ശബരിമലയിലെ പ്രത്യേകതകളെല്ലാം കണക്കിലെടുത്താണ് ദേവസ്വം നിയമനം നടത്തുന്നതെന്നും ഇക്കാര്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

Also Read: ‘ടൈം ഫോർ എ ചേഞ്ച്’; സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയ കൈയ്യടക്കി വൈവിധ്യമാർന്ന പോസ്റ്ററുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News