വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാനാകില്ല; ഹൈക്കോടതി

highcourt

വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി. കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. സോളാർ കേസ് പ്രതി സരിത എസ് നായർ, കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെതിരെ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ആയിരുന്നു ചാനലുകൾക്കെതിരെ കേസ് എടുത്തത്.

Also Read; തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസങ്ങൾ; വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ

സരിത പറഞ്ഞ കാര്യങ്ങൾ സംപ്രേഷണം ചെയ്യുക മാത്രമാണ് മാധ്യമങ്ങൾ ചെയ്തതെന്നും അതിനാൽ അപകീർത്തികരമായി കണക്കാക്കാൻ ആകില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളിലെ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. അതേസമയം ആരോപണം ഉന്നയിച്ച സരിതക്കെതിരെ ഹർജിക്കാരന് നിയമനടപടി സ്വീകരിക്കാൻ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.

Also Read; കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ തിരിച്ചെത്തി

Highcourt, Defamation Case, Media, Kairali News, Saritha S Nair Press Meet

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News