ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളി

monson mavunkal

ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണ നടപടികള്‍ തുടരാനും ഹൈക്കോടതി അനുമതി നല്‍കി. വിചാരണ നടപടികള്‍ക്ക് നല്‍കിയ സ്റ്റേ നീക്കിയ ശേഷമാണ് നടപടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മോണ്‍സനെ വിചാരണ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.  ഇതേ പെണ്‍കുട്ടിക്ക് നേരെ പ്രായ പൂര്‍ത്തിയായ ശേഷവും ലൈംഗികാതിക്രമം നടത്തിയെന്നതിന് മോണ്‍സനെതിരെ മറ്റൊരു കേസും ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നു. ഈ കേസ് റദ്ദക്കണമെന്നാവശ്യപ്പെട്ടാണ് മോണ്‍സന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Also Read : നഗരസഭയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കും നിയസഭയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിനും; പാലക്കാട്ടെ കോണ്‍ഗ്രസ്സ് – ബിജെപി ഡീല്‍ വ്യക്തമാക്കി എ വി ഗോപിനാഥ്

ഒരു കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കാനാവില്ലെന്ന മോണ്‍സന്റെ വാദം സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. മോണ്‍സനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയത് വ്യത്യസ്ത കുറ്റകൃത്യങ്ങളെന്ന് നിരീക്ഷിച്ച കോടതി മോണ്‍സണ്‍ വിചാരണ നേരിടണമെന്ന് ഉത്തരവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News