രക്തബന്ധമില്ലെങ്കിലും അവയവദാനം നടത്താം; നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി, നിബന്ധനകള്‍ ഇങ്ങനെ

organ donation

രക്തബന്ധമില്ലെങ്കിലും അവയവദാനം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. രക്തബന്ധമില്ലെങ്കിലും അടുത്ത ബന്ധമുള്ളവര്‍ക്ക് നിബന്ധനകള്‍ പാലിച്ച് അവയവദാനം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

അവയവദാനത്തിന് സന്നദ്ധത അറിയിച്ച് നല്‍കിയ അപേക്ഷ ഓതറൈസേഷന്‍ സമിതി നിരസിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.

ഈ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍, അപേക്ഷ നിരസിച്ച ഓതറൈസേഷന്‍ സമിതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. അപേക്ഷകള്‍ പുനഃപരിശോധിച്ച് 10 ദിവസത്തിനകം തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചു.

Also Read : ആധാർ കാർഡ് ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് സൈബർ തട്ടിപ്പ്: 49 ലക്ഷം രൂപ കവർന്ന യുവതികൾ പിടിയിൽ

രേഖകള്‍ സഹിതം അപേക്ഷ നല്‍കിയിട്ടും അവയവമാറ്റത്തിന് അനുമതി ലഭിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. മുത്തച്ഛന്‍, മുത്തശ്ശി, മാതാപിതാക്കള്‍, മക്കള്‍, പേരക്കുട്ടികള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ തമ്മില്‍ മാത്രമേ അവയവദാനമാകാവൂ എന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നായിരുന്നു സമിതിയുടെ വിശദീകരണം. എന്നാല്‍,

ഓതറൈസേഷന്‍ സമിതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയോടെ രോഗിയുമായി വൈകാരികമായ അടുപ്പമടക്കം ചില പ്രത്യേക ബന്ധങ്ങളുള്ളവര്‍ക്കും നിയമപ്രകാരം അവയവം ദാനം ചെയ്യാമെന്ന കോടതി ഉത്തരവുകളുണ്ടെന്ന ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ടി പി സാജിതിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News