കരുവന്നൂരിൽ ഇഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

കരുവന്നൂർ കേസിൽ  ഇ ഡിക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ബാങ്കിൽ നിന്നും ഇ  ഡി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.

ALSO READ: ആർസിസി സൈബർ ആക്രമണം; രോഗികളുടെ റേഡിയേഷൻ വിവരങ്ങൾ സുരക്ഷിതം: മന്ത്രി വീണാ ജോർജ്

രേഖകൾ വിട്ടു നൽകാനാവില്ല എന്നായിരുന്നു വാദത്തിൽ ഉടനീളം ഇ ഡി യുടെ നിലപാട്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം നിർണ്ണായകഘട്ടത്തിലാണെന്നും രേഖകളുടെ ഫോറൻസിക് പരിശോധന അനിവാര്യമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഒപ്പുകൾ ഉൾപ്പെടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. തുടർന്ന് രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറിക്കൂടെ എന്ന് ജസ്റ്റിസ് കെ ബാബു  വാദത്തിനിടെ ചോദിച്ചു. എന്നാൽ രേഖകൾ നൽകാനാവില്ല എന്ന നിലപാടിൽ ഇ ഡി ഉറച്ചുനിന്നു.

ക്രൈംബ്രാഞ്ചിന്റെ ഹർജി തള്ളണം എന്നായിരുന്നു ഇ  ഡിയുടെ ആവശ്യം. തുടർന്നാണ് ഇ  ഡി ആവശ്യം തള്ളി ഹൈക്കോടതി ഉത്തരവിട്ടത്. ബാങ്കിൽ നിന്നും പിടിച്ചെടുത്ത് കൊച്ചി പി എം എൽ എ കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന 90 രേഖകൾ ക്രൈംബ്രാഞ്ചിന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് ഉടൻ കൈമാറണം. രേഖകളിന്മേലുള്ള  പരിശോധന രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും കോടതി നിർദേശം നൽകി. ആവശ്യം പി എം എൽ എ  കോടതി തള്ളിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് ഇ ഡി ക്ക് തിരിച്ചടിയായി.

ALSO READ:കേരള ബാങ്ക് വന്നില്ല ആയിരുന്നെങ്കിൽ ഇന്ന് പല ജില്ലാ ബാങ്കുകളും ഉണ്ടാകുമായിരുന്നില്ല, ഈ വർഷം റെക്കോർഡ് ലാഭത്തിൽ: മന്ത്രി വി എൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News