മിൽമ തിരുവനന്തപുരം ക്ഷീരോൽപ്പാദക യൂണിയൻ ഭരണ സമിതി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശം. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള ക്ഷീരസഹകരണ സംഘങ്ങളുടെ വോട്ടുകൾ കൂടി പരിഗണിച്ച് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്താനാണ് ജസ്റ്റീസുമാരായ അനു ശിവരാമൻ പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ നിർദ്ദേശം. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി ഇല്ലാതെ അഡ്മിനിസ്ട്രേർ ഭരണത്തിലുള്ള ക്ഷീര സഹകരണ സംലങ്ങളുടെ വോട്ടുകൾ പരിഗണിക്കാതെ ഫലപ്രഖ്യാപനം നടത്തണമെന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ മിൽമ എന്നിവർ ഫയൽ ചെയ്ത റിട്ട് അപ്പീലുകൾ തീർപ്പ് കൽപ്പിച്ചാണ് ഡിവിഷൻ ബഞ്ച് വിധി.
പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ പ്രസിഡണ്ടുമാർക്ക് മാത്രമേ യൂണിയൻ്റെ പൊതുയോഗത്തിൽ പങ്കെടുക്കാനാവൂ എന്ന സഹകരണ നിയമഭേദഗതി കണക്കിലെടുത്ത് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള സംലങ്ങളുടെ വോട്ടുകൾ ഭരണ സമിതി തെരഞ്ഞെടുപ്പിൽ പരിഗണിക്കാനാവില്ലന്നായിരുന്നു സിംഗിൾ ബഞ്ച് വിധി. മുൻ പ്രസിഡൻറ് കല്ലട രമേശും മറ്റും സമർപ്പിച്ച ഹർജികളിലായിരുന്നു സിംഗിൾ ബഞ്ച് വിധി.
Also Read; ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി
എന്നാൽ നിയമ ഭേഗതി പൊതുയോഗത്തിന് മാത്രമാണ് ബാധകമെന്ന് കേരള സഹകരണ നിയമത്തിലെ 28 (8) വകുപ്പിലെ വ്യവസ്ഥകൾ വ്യാഖ്യാനിച്ച് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സർക്കാരിന് വേണ്ടി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പിപി താജുദിൻ മിൽമക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് എൻ ആനന്ദ് തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി സീനിയർ അഡ്വക്കേറ്റ് രഞ്ജിത് തമ്പാൻ എന്നിവർ ഹാജരായി. ഇതോടെ തെരഞ്ഞെടുപ്പിന് ശേഷം ഫലം പൂർണ്ണമായും പ്രഖ്യാപിക്കാൻ കഴിയാതിരുന്ന തിരുവനന്തപുരം യൂണിയൻ ഭാരവാഹി തെരഞ്ഞെടുപ്പ് പൂർണ്ണമാവും. സിംഗിൾ ബഞ്ച് വിധി കോൺഗ്രസ് നേതൃത്വത്തിൽ മത്സരിച്ചവർക്ക് വൻ തിരിച്ചടിയായി. എൽഡിഎഫ് നേതൃത്വത്തിൽ മത്സരിച്ചവരുടെ വിജയം തടയാനായിരുന്നു വിവിധ ഹർജികൾ ഫയൽ ചെയ്തത്. തുടർന്ന് 2022 ഏപ്രിൽ 19 ന് നടന്ന തെരഞ്ഞെടുപ്പിലെ ഫലം പ്രഖ്യാപിക്കാൻ ഇതുവരെ കഴിഞ്ഞില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here