ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി; എ സി മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും നിക്ഷേപം മരവിപ്പിച്ചത്‌ റദ്ദാക്കി

ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എ സി മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും നിക്ഷേപം മരവിപ്പിച്ചത്‌ റദ്ദാക്കി. മരവിപ്പിക്കൽ നടപടി ക്രമവിരുദ്ധമായതിനാൽ അസാധുവാണെന്ന് കോടതി വ്യക്തമാക്കി. നിക്ഷേപം പിടിച്ചെടുത്ത് 150 ദിവസം പിന്നിട്ടതിനാൽ മരവിപ്പിക്കൽ കാലാവധി നീട്ടുന്നതിനായി ഇഡി ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.

ALSO READ: പിവി അൻവറിന്റെ പരാതി; ഭരണ തലത്തിലുള്ള പരിശോധനയാണ് ആവശ്യം: എംവി ഗോവിന്ദൻ മാസ്റ്റർ

മരവിപ്പിക്കൽ കാലാവധി നീട്ടുമ്പോൾ കക്ഷികളെ കേൾക്കണമെന്നുണ്ട്. നിക്ഷേപത്തിന്റെ ഉടമകളായ, മൊയ്തീന്റെ ഭാര്യ ഉസെെബാ ബീവിയേയും മകൾ ഷീബയേയും അറിയിക്കാതെയാണ് ഇഡി ഉത്തറവിറക്കിയത്‌. ഇത്‌ ചൂണ്ടിക്കാണിച്ച്‌ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ് റദ്ദാക്കിയത്. കരുവന്നൂർ ബാങ്ക്‌ ക്രമക്കേടിൻ്റെ പേരിലായിരുന്നു ഇ ഡി നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News