ഇലന്തൂര്‍ ഇരട്ട നരബലി കേസ്; മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവല്‍സിംഗിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന ലൈലയുടെ വാദം കോടതി അംഗീകരിച്ചില്ല. താന്‍ കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നുമുള്ള വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. രണ്ടാംപ്രതി ഇലന്തൂര്‍ കാരംവേലി കടകംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗിന്റെ ഭാര്യയാണ് ലൈല.

Also Read; “വർത്തമാന ഇന്ത്യയിൽ ഒരു രാജ്യം ഒരു ദൈവമെന്ന ആശയം ഭീതിയുണ്ടാക്കുന്നു, ഇത് വരാൻ പോകുന്ന കാലത്തിന്റെ സൂചന”: കെആർ മീര

എറണാകുളം കാലടി സ്വദേശിനി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തുന്ന പത്മ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. ലൈല ഭഗവല്‍സിംഗിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ഇതിന് തെളിവുണ്ടെന്നും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയെന്നുമായിരുന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.

Also Read; എത്ര വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചാലും മായില്ല കൊന്നതിന്റെയും കൊല്ലിച്ചതിന്റെയും പാപക്കറ, പ്രതിഷ്ഠാദിനമല്ല ഗ്രഹാം ഗ്രഹാം സ്റ്റൈൻസിനെയും കുടുംബത്തെയും ചുട്ടുകൊന്ന ദിനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News