കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ ജനങ്ങളെ കുറ്റം പറയേണ്ടിവരുമെന്ന് ഹൈക്കോടതി. ടണ്‍ കണക്കിന് മാലിന്യം പൊതുവിടങ്ങളിലേക്ക് വലിച്ചെറിയുകയാണ്. മാലിന്യ സംസ്‌കരണത്തിന് ജനങ്ങള്‍ ഇങ്ങനെ എതിരുനിന്നാല്‍ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു.
കേസില്‍ റെസിഡന്റ്സ് അസോസിയേഷനുകളെ കക്ഷിചേര്‍ക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
നഗരത്തിലെ കാനകള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണെന്ന് അമിക്കസ്ക്യൂറി അറിയിച്ചപ്പോഴാണ് മാലിന്യപ്രശ്‌നത്തില്‍ കോടതി വിമര്‍ശനം ഉന്നയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here