എംഎം ലോറന്‍സ് മതത്തില്‍ ജീവിച്ചയാളല്ലെന്നും അദ്ദേഹം കമ്മ്യൂണിസ്റ്റാണെന്നും കേരള ഹൈക്കോടതി. എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയത് ശരിവെച്ചാണ് ഹൈക്കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
എംഎം ലോറന്‍സ് മകന്‍ എംഎല്‍ സജീവന് നല്‍കിയ അനുമതി നിയമാനുസൃതം. ആശ ലോറന്‍സിന് മതിയായ അവസരം നല്‍കിയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ തീരുമാനമെടുത്തത്. ആശുപത്രി സൂപ്രണ്ടിന് പക്ഷപാതമെന്ന ആക്ഷേപം കോടതി തള്ളി കോടതി വ്യക്തമാക്കി.
താഴെത്തട്ടിലുള്ളവരുടെ ഉന്നതിക്കായി ജീവിതം മാറ്റിവെച്ച കമ്യൂണിസ്റ്റാണ് എംഎം ലോറന്‍സ്. എംഎം ലോറന്‍സ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കില്‍ മാത്രം എതിര്‍പ്പ് ഉന്നയിക്കാം. മൃതദേഹം ഏറ്റെടുത്ത നടപടി അനാട്ടമി നിയമപ്രകാരം. മരണ സമയം വരെ എംഎം ലോറന്‍സ് എംഎല്‍ സജീവനൊപ്പമായിരുന്നു എന്നതില്‍ പെണ്‍മക്കള്‍ക്ക് എതിര്‍പ്പില്ല. ബന്ധുക്കളായ സാക്ഷികള്‍ മുന്‍പാകെ നല്‍കിയ സമ്മതം എംഎം ലോറന്‍സ് പിന്‍വലിച്ചിട്ടില്ല. മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ALSO READ: സത്യം തുറന്നുപറഞ്ഞാൽ തീവ്രവാദിയാകുമോ? അൽജസീറ മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും ഇസ്രയേൽ
മൃതദേഹം മെഡിക്കല്‍ കോളജ് അധികൃതര്‍ ഏകപക്ഷീയമായി ഏറ്റെടുത്തതല്ല. മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് എംഎം ലോറന്‍സ് അറിയിച്ചുവെന്ന വാദം കോടതി തള്ളി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here