‘വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുത്’: ഹൈക്കോടതി

highcourt

വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുതെന്ന് ഹൈക്കോടതി. അമികസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

Also Read; വയനാട് ദുരിതാശ്വാസം; പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകുന്നുവെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരിത ബാധിതര്‍ക്ക് സാമ്പത്തിക ആശ്വാസം ലഭ്യമാകുന്നതിനും തടസ്സം നേരിടുന്നുണ്ടെന്നും അമിക്കസ് ക്യൂറിയായ അഡ്വ. രഞ്ജിത് തമ്പാന്‍ കോടതിയെ അറിയിച്ചിരുന്നു.

Also Read; വി സി മോഹനൻ കുന്നുമ്മലിന്റെ പുനർ നിയമനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അമികസ് ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

News Summary- High Court says election code of conduct should not be a crisis for Wayanad Chooralmala Mundakkai rehabilitation

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News