വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

HIGHCOURT

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാര മാര്‍ഗമല്ലെന്നും ഹൈക്കോടതി പറഞ്ഞു. മതത്തിന്റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ക്യാമ്പസുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് വേണ്ടത് എന്നും കോളജിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ പൊലീസിന് ഇടപെടാം എന്നും ഹൈകോടതി നിരീക്ഷിച്ചു. ഇതിന് കോളേജ് പ്രിന്‍സിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

Also read: ‘വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ലാത്തത്’: കെ രാധാകൃഷ്ണൻ എംപി

ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരാണ് ഹർജി പരിഗണിച്ചത്.ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

Also read: മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ അതിക്രമം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകി മന്ത്രി ഒ ആർ കേളു

കഴിഞ്ഞ ജനുവരിയില്‍ മഹാരാജാസ് കോളേജില്‍ നടന്ന എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷങ്ങളുടെ പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ടുള്ള പൊതു താത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here