റെയിൽവേ ഭൂമിയിലെ മാലിന്യം നീക്കേണ്ട ഉത്തരവാദിത്തം റെയിൽവേയ്ക്ക്: ഹൈക്കോടതി

Highcourt

റെയിൽവേ ഭൂമിയിലെ മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം റെയിൽവെ ക്കാണെന്ന് ഹൈക്കോടതി. മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് റെയിൽവേ പദ്ധതി അറിയിക്കണം എന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ആമയിഴഞ്ചാൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതിയുടെ നിർദേശം. ആമയിഴഞ്ചാൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് പ്രത്യേക സിറ്റിംഗ് നടത്തിയത്. മാലിന്യ സംസ്കരണം നഗരസഭയുടെ ഉത്തരവാദിത്വമാണെന്ന വാദം തുടക്കത്തിൽ തന്നെ റെയിൽവേയുടെ അഭിഭാഷകൻ ഉന്നയിച്ചു. തുടർന്നാണ് കോടതി കടുത്ത വിമർശനം നടത്തിയത്.

Also Read: സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ; ആളപായമില്ല

പഴിചാരുന്നത് കേൾക്കാനല്ല ഇരിക്കുന്നതെന്ന് കോടതി ഓർമിപ്പിച്ചു. പരസ്പരം പഴിചാരാനുള്ള സമയമല്ല ഇത് . റെയിൽവേ ഭൂമിയിലെ മാലിന്യനീക്കം റെയിൽവേയുടെ ഉത്തരവാദിത്വമാണെന്ന് കോടതി ഓർമിപ്പിച്ചു . റെയിൽവെയുടെ ഭുമിയിൽ കോർപ്പറേഷന് എന്തെങ്കിലും ചെയ്യാനാകുമോ എന്നും കോടതി ആരാഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കനാലിലൂടെ ഒഴുക്കി വിടാൻ പാടില്ലായിരുന്നു.മാലിന്യ നീക്കം സംബന്ധിച്ച് റെയിൽവേയുടെ പദ്ധതി കോടതി അറിയിക്കണം. കൃത്യമായി ഇടവേളകളിൽ മാലിന്യം നീക്കം ചെയ്യണമെന്നും റെയിൽവേയോട് കോടതി പറഞ്ഞു.

Also Read: ‘തുരങ്കത്തില്‍ മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍’; ആമയിഴഞ്ചാന്‍ തോട്ടില്‍ അഭിമുഖീകരിച്ചത് കഠിനമായ രക്ഷാദൗത്യമെന്ന് അഗ്നി രക്ഷാസേന

തിരുവനന്തപുരം കോർപ്പറേഷനെയും സർക്കാരിനെയും സംഭവത്തിൽ കോടതി കക്ഷി ചേർത്തു. സംഭവത്തിൽമൂന്ന് കക്ഷികളും 10 ദിവസത്തിന് റിപ്പോർട്ട് നൽകണം. സംഭവം ആവർത്തിക്കാതിരിക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണം. ആമയിഴഞ്ചാൻതോട് സന്ദർശിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകണം. ആക്കുളം കായലിലെ മാലിന്യ സംസ്കരണത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. സംഭവം നിർഭാഗ്യകരമാണെന്ന് പ്രത്യേക ഡിവിഷൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News