ശരീരഘടനയെക്കുറിച്ച് നടത്തുന്ന കമൻ്റുകൾ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്ന് ഹൈക്കോടതി

KERALA HIGH COURT

ശരീരഘടനയെക്കുറിച്ച് നടത്തുന്ന കമൻ്റുകൾ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതിനും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ആര്‍ രാമചന്ദ്രന്‍ നായർ സമർപ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സഹപ്രവർത്തകയായ യുവതിയുടെ ശരീരഘടനയെ പുകഴ്ത്തത്തിയതിന് പുറമേ പ്രതി അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുയും പൊതുമദ്ധ്യത്തിൽ അധിക്ഷേപിക്കുകയും ചെയ്തതായി പരാതി ലഭിച്ച പൊലീസ് കേസ് എടുക്കുകയായിരുന്നു.

ALSO READ; ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു എന്നതടക്കമുള്ള വകുപ്പുകളും ഹര്‍ജിക്കാരനെതിരെ ചുമത്തിയിരുന്നു. ലൈംഗിക പീഡനം, സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തൽ, പിൻതുടർന്ന് ശല്യപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു ആലുവ പോലീസ് കേസെടുത്തത്. എന്നാൽ മികച്ച ‘ബോഡി സ്ട്രക്ചർ’ എന്ന കമന്റില്‍ ലൈംഗികച്ചുവയില്ലെന്നായിരുന്നു പ്രതിയുടെ വാദം. വാദം തള്ളിയ കോടതി, ചുമത്തിയ വകുപ്പുകൾ റദ്ദാക്കാനാവില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബഞ്ചിൻ്റേതാണ് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News