ശബരിമലയിലെ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനം എന്ന് ഹൈക്കോടതി ചോദിച്ചു.
സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ ക്യൂവില്‍ നിർത്തി ദിലീപിനും സംഘത്തിനും വിഐപി ദർശനം ഒരുക്കിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്. പൊലീസ് അകമ്പടിയോടെ ഇവർ എങ്ങനെയാണ് ദര്‍ശനത്തിനെത്തുന്നത് എന്നും എത്രപേരാണ് വിഐപി ദര്‍ശനത്തിനായി നിരന്നു നിന്നത് എന്നും കോടതി ചോദിച്ചു. ഈ സമയത്ത് മറ്റുള്ളവരുടെ ദര്‍ശനം മുടങ്ങി. അവരെ തടഞ്ഞത് എന്തിനാണെന്നും ദര്‍ശനം ലഭിക്കാതെ മടങ്ങിയവര്‍ ആരോട് പരാതി പറയുമെന്നു ഹൈക്കോടതി ചോദിച്ചു. ഹരിവരാസനം സമയത്ത് അവസാനം വരെ നില്‍ക്കുന്നത് ആര്‍ക്കുമുള്ള പ്രിവിലേജല്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് സംഭവം. എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കണം.
ALSO READ; വയനാട് ദുരന്തം: കൈത്താങ്ങായി ഡിവൈഎഫ്‌ഐ; സമാഹരിച്ചത് 20.45 കോടി രൂപ
പൊലീസിന് ഒരു ചുമതലയും നിര്‍വ്വഹിക്കാനില്ലേയെന്നും കോടതി ചോദിച്ചു. ദിലീപിനെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കുമെന്നും കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ദേവസ്വം ബോർഡ് തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ സമർപ്പിക്കാനാണ് നിർദ്ദേശം. കോടതി ഇടപെടലിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡും ദിലീപിൻ്റെ വിഐപി ദർശനത്തിൽ അന്വേഷണം തുടങ്ങി. ദിലീപിന് വിഐപി പരിഗണന കിട്ടിയോ എന്ന് ദേവസ്വം വിജിലൻസ് എസ്പിയും അന്വേഷിക്കുന്നുണ്ട്.
ENGLISH NEWS SUMMARY: The High Court severely criticized Dileep’s VIP darshan at Sabarimala.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here