പണി കിട്ടുന്നതിലും റെക്കോർഡ്; എം ജി സർവ്വകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റിയെ നിയോഗിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

എംജി സർവകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റിയെ നിയോഗിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. സെനറ്റംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ഉത്തരവ്. ഇത് 11 ആം തവണയാണ് ഗവർണറുടെ നടപടി കോടതി തിരുത്തുന്നത്. രാജ്യ ചരിത്രത്തിൽ തന്നെ ഇത് റെക്കോർഡാണ്. മൂന്ന് സർവകലാശാലകളിലെ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു.

Also Read: 4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് സ്റ്റേ. ഒരു മാസത്തേക്കാണ് ചാൻസലറുടെ ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്. ഇതോടെ നാല് സർവകലാശാലകളിലെ വിസി നിയമനത്തിന് സ്റ്റേ നിലവിൽ വന്നു.

Also Read: അമേരിക്കൻ രാഷ്ട്രീയ രംഗത്ത് ഇന്ത്യക്കാരുടെ സാന്നിധ്യം വർധിക്കണം: ഫൊക്കാന കൺവെൻഷനിൽ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News