സ്ത്രീത്വത്തെ അപമാനിച്ചെന്ന നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസില്‍ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
Also read- പീഡന പരാതി; ഉണ്ണി മുകുന്ദനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി
കേസില്‍ ഉണ്ണി മുകുന്ദനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അവര്‍ തെളിവ് ഹാജരാക്കിയിട്ടുണ്ടെന്നും വിചാരണവേളയിലാണ് ഇതിന്റെ വസ്തുത പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഉണ്ണിമുകുന്ദന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതിന് ശേഷമാണ് ഉണ്ണി മുകുന്ദന്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിന് ശ്രമം നടത്തിയത്.
വിദേശ മലയാളിയായ സ്ത്രീയാണ് നടനെതിരെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദന്‍ മജിസ്ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയെങ്കിലും രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട കോടതികള്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണ് പരാതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here