ബീഹാറിലെ ജാതി സര്‍വേയ്ക്ക് പട്‌ന ഹൈക്കോടതിയുടെ സ്റ്റേ

വിശദമായി വാദം കേള്‍ക്കുന്നത് വരെ, ബീഹാര്‍ സര്‍ക്കാര്‍ ആരംഭിച്ച ജാതി സര്‍വേ പട്ന ഹൈക്കോടതി സ്റ്റേ ചെയ്തു. യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സെന്‍സസ് ജനക്ഷേമത്തിന് വേണ്ടിയെന്നും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും തേജസ്വി യാദവ് പ്രതികരിച്ചു.

ബീഹാറിലെ ജാതി സര്‍വെ ജാതി സെന്‍സസിന് സമാനമാണെന്ന് വിലയിരുത്തിയാണ് സര്‍വ്വേ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പട്ന ഹൈക്കോടതി ഉത്തരവിട്ടത്. ബിഹാര്‍ നിവാസികളുടെ സാമ്പത്തിക നിലയെയും ജാതിയെയും കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്ന സര്‍വേ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂ എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കും. ഇതിനായി ജൂലൈ 3ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ജനുവരി ഏഴിനാണ് ബിഹാറില്‍ സംസ്ഥാന സര്‍ക്കാര്‍ ജാതി സര്‍വെ ആരംഭിച്ചു .സര്‍വേയുടെ രണ്ടാംഘട്ടം ് മെയ് 15ന് അവസാനിക്കാന്‍ ഇരിക്കയൊണ് കോടതി നടപടി.ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ്. എന്തായാലും അത് പൂര്‍ത്തിയാകാന്‍ സാധിക്കുമെന്ന് എന്നും ബീഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് പ്രതികരിച്ചു.

ബീഹാറിന് പുറമേ കഴിഞ്ഞ ദിവസം ഒഡീഷയിലും സംസ്ഥാന സര്‍ക്കാര്‍ ജാതി സര്‍വേ തുടങ്ങിയിരുന്നു. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചതിന് പിന്നാലെ ബിഹാറില്‍ സര്‍വേ പ്രഖ്യാപിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News