കൊച്ചിയിലെ മാലിന്യപ്രശ്‌നത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. മാലിന്യം തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി പറഞ്ഞു.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് രൂക്ഷവിമര്‍ശനം.ആമയിഴഞ്ചാന്‍ തോടിന് സമാനമാണ് കൊച്ചിയിലെ കനാലുകളിലെയും അവസ്ഥയെന്നും കനാലുകളില്‍ മാലിന്യം തള്ളുന്നവരെ പ്രൊസിക്യൂട്ട് ചെയ്യണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
also read: ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം; സംഭവം ഡെറാഡൂണില്‍, വീഡിയോ
വൃത്തിയാക്കിയ കനാലുകളില്‍ എങ്ങനെ മാലിന്യമെത്തുന്നുവെന്നും ഹൈക്കോടതി ചോദിച്ചു.മാലിന്യം തള്ളുന്നവര്‍ ചെയ്യുന്നത് ആളുകളെ കൊല്ലുന്ന പണിയാണെന്നും കോടതി പറഞ്ഞു. തിരുവനന്തപുരത്തെ അപകടം കൊച്ചിയില്‍ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here