കാസർഗോഡ് കേന്ദ്ര സർവകലാശാല പ്രൊ വൈസ് ചാൻസലർ നിയമനം; കേന്ദ്ര സർവകലാശാലയുടെ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി

കാസർകോഡ് കേരള കേന്ദ്ര സർവ്വകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ. കെ ജയപ്രസാദിൻ്റെ നിയമനം സാധുവാക്കിയ കേന്ദ്ര സർവ്വകലാശാലയുടെ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. കൊല്ലം സ്വദേശി ഡോ. എസ് ആർ ജിത നൽകിയ ഹരജിയിലാണ് ഉത്തരവ്. 2015 ഫെബ്രുവരി 13 ൻ്റെ വിജ്ഞാപന പ്രകാരം ക്ഷണിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ നവംബർ 11നാണ് ഇൻ്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ അസോസിയറ്റ് പ്രൊഫസറായി കെ ജയപ്രസാദ് നിയമിതനായത്. അസോ. പ്രൊഫസർ തസ്തികയിൽ നിന്നും പ്രമോഷൻ നേടി പ്രൊഫസറും പിന്നീട് പ്രൊ വൈസ് ചാൻസലറുമായി.

Also Read: ‘രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കുന്നത് ശരിയായ നിലപാടല്ല’: യാക്കോബായ സഭ ആഗോള തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം

കെ ജയപ്രസാദിന് യുജിസി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയില്ലെന്നും നിയമനം റദ്ധാക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത കൊല്ലം സ്വദേശി ഡോ. എസ് ആർ ജിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഇരുവരുടെയും വാദം കേട്ട് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശിച്ചു. എന്നാൽ അന്നത്തെ വൈസ് ചാൻസലർ ഡോ. എച്ച് വെങ്കിടേശ്വർലു രൂപീകരിച്ച കമ്മറ്റി ജയപ്രസാദിൻ്റെ നിയമനം സാധുവാക്കി കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതേ തുടർന്ന് നിയമനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിച്ചില്ലെന്ന് ജിത കോടതിയെ അറിയിച്ചു. ജിതയുടെ വാദങ്ങൾ അംഗീകരിച്ച് പ്രശ്നത്തിൻ്റെ മെറിറ്റിലേക്ക് കടക്കാത്തതിനെ വിമർശിച്ച കോടതി നിയമനം സാധുവാക്കിയ മുൻ വിസിയുടെ റിപ്പോർട്ട് റദ്ദാക്കുകയായിരുന്നു. ഇരുവരെയും വിശദമായി കേട്ട ശേഷം വീണ്ടും റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Also Read: നിതീഷ് കുമാറിന്റെ മറുകണ്ടം ചാടൽ രക്ഷയാകുമോ? റിസോർട്ട് രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ ബിഹാറിൽ നാളെ വിശ്വാസവോട്ടെടുപ്പ്

2015 നവംബർ ഒമ്പതിന് എയ്ഡഡ് കോളജിൽ നിന്ന് വിടുതൽ നേടിയാണ് ജയപ്രകാശ് കേന്ദ്ര സർവകലാശാലയിൽ ജോലിയിൽ പ്രവേശിച്ചത്. ചട്ടമനുസരിച്ച് കേന്ദ്ര സർവ്വകലാശാലയിൽ 12 മാസം പ്രബേഷൻ കാലാവധി പൂർത്തിയാക്കണം. തുടർന്ന് ആറ് മുതൽ എട്ടു മാസത്തിനകം എക്സിക്യൂട്ടിവ് കൗൺസിൽ സ്ഥിര നിയമനം അംഗീകരിക്കണം. 2017 ഏപ്രിൽ 21ന് ചേർന്ന സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ ജയപ്രകാശിന് പ്രൊബേഷൻ കാലാവധിയടക്കം ഉൾപ്പെടുത്തി ചട്ടവിരുദ്ധമായി മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി നൽകുകയായിരുന്നു. സുതാര്യമായ പരിശോധന നടത്തിയാൽ ജയപ്രസാദിൻ്റെ നിയമനവും പ്രമോഷനും നിയമവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ധാക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഉത്തരവിലൂടെ വ്യക്തമാകുന്നത്. ജയപ്രസാദിൻ്റെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. അധ്യാപികയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വനിതാ കമ്മീഷനിലും അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബേക്കൽ പോലീസിലും ജയപ്രസാദിനെതിരെ കേസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News