ഉൽസവങ്ങളിലെ ആന എഴുന്നള്ളത്ത്, അനിവാര്യമായ മതാചാരമല്ല- മാർഗരേഖയിൽ ഇളവ് അനുവദിക്കില്ല; ഹൈക്കോടതി

ഉൽസവങ്ങളിലെ ആന എഴുന്നള്ളത്തിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഉൽസവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നും അനിവാര്യമല്ലെങ്കിൽ ഈ ആചാരം തുടരാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു കാര്യം ഏറെക്കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ല.

എഴുന്നള്ളത്തിന് ആനകൾ തമ്മിലുള്ള അകലം 3 മീറ്ററാക്കി കർസനമായി പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഈ അകലപരിധി നിശ്ചയിച്ചിട്ടുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

ALSO READ: മാധ്യമങ്ങളോടുള്ള ഭീഷണി, കെ സുരേന്ദ്രൻ്റെ പ്രയോഗം ഗാന്ധിയെ നിശ്ശബ്ദനാക്കണം എന്നു പറഞ്ഞതിൻ്റെ വേറൊരു പതിപ്പ്; എം വി ഗോവിന്ദൻ മാസ്റ്റർ

നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ കലക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത് അംഗീകരിക്കില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തുടർന്ന് വ്യക്തമാക്കി.

ALSO READ: സർക്കാർ ക്ഷേമമൂറ്റി ഉദ്യോഗസ്ഥർ, പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷനിൽ 1458 സർക്കാർ ജീവനക്കാർ കയ്യിട്ട് വാരിയതായി കണ്ടെത്തൽ

ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമെന്നും തുടർന്ന് ഹൈക്കോടതി അറിയിച്ചു. അതേസമയം, ആന എഴുന്നള്ളിപ്പ് അനിവാര്യമല്ലെന്ന് കോടതി പറഞ്ഞാൽ അതേക്കുറിച്ച് ഒന്നും പറയാനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പ്രതികരിച്ചു. പൂരത്തിൽ നിന്നും ഇനി ആഘോഷം എന്ന വാക്ക് എടുത്ത് കളയേണ്ടി വരുമെന്നും കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ പൂരം ഒരു ശീവേലിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഇക്കാര്യത്തിൽ ശാഠ്യം പിടിക്കുന്നില്ല. ഹൈക്കോടതി ഇങ്ങനെ പറയുമ്പോൾ സുപ്രീം കോടതിയിൽ പോകേണ്ട ആവശ്യമില്ലെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News