നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കാനൊരുങ്ങി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. സഹപ്രവർത്തകരായ ജുഡീഷ്യൽ ഓഫീസർമാരെയും ജീവനക്കാരെയും സംരക്ഷിക്കുന്ന തരത്തിലാണ്, റിപ്പോർട്ടെന്നാണ് ഹർജിയിൽ അതിജീവിതയുടെ ആരോപണം. ഐജി റാങ്കിൽ കുറയാത്ത ഓഫീസറുടെ നേതൃത്വത്തിൽ, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read; ഏതു മണ്ഡലത്തിൽ മത്സരിച്ചാൽ ജയിക്കുമെന്ന് പോലും അറിയാത്ത നേതാവാണ് രാഹുൽ ഗാന്ധി: വിമർശനവുമായി ബിജെപി എംപി പ്രദീപ് വർമ

മെമ്മറി കാർഡ് വിവിധ കോടതികളുടെ കസ്റ്റഡിയിലിരിക്കെ 3 തവണ തുറന്ന് പരിശോധിച്ചുവെന്നാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയോ നടപടികൾക്ക് നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്ന് അതിജീവിത ചൂണ്ടിക്കാട്ടുന്നു. ഈ സഹാചര്യത്തിലാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Also Read; കോൺഗ്രസ് പ്രകടനപത്രികയിലെ പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങൾ; യുഡിഎഫ് സ്ഥാനാർഥിയും എംപിയും നിലപാട് വ്യക്തമാക്കണം: എൽഡിഎഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News