ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. കേസിൽ സർക്കാർ ഹർജിയിലും പ്രതിയുടെ അപ്പീലിലും വിധി പറയുകയായിരുന്നു കോടതി. പ്രതിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കുന്നതിന് അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് വിധി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീൽ കോടതി തള്ളി.

Also Read: സംസ്ഥാനത്ത് കനത്ത മഴ; ദുരന്ത നിവാരണ വിഭാഗവും റവന്യൂ വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്: മന്ത്രി കെ രാജൻ

2016 ഏപ്രിൽ 28 രാത്രിയിലാണ് നിയമവിദ്യാർഥിനിയായ ജിഷ പെരുമ്പാവൂരിലെ ഇരിങ്ങോളിൽ കനാൽ പുറമ്പോക്കിലെ വീട്ടിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്‌. രണ്ട് മാസത്തിന് ശേഷം ജൂൺ 16ന്‌ പ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാം അറസ്‌റ്റിലായി. സെപ്‌തംബർ 16ന്‌ കുറ്റപത്രവും സമർപ്പിച്ചു. 2017 ഡിസംബർ 14ന്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ കോടതി പ്രതിക്ക്‌ വധശിക്ഷ വിധിച്ചു. നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാൽ അതിന് ഹൈക്കോടതിയുടെ അനുമതി വേണം. അതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച അപേക്ഷയാണ്‌ ഇന്ന് പ്രതിയുടെ അപ്പീലിനൊപ്പം പരിഗണിക്കുന്നത്‌.

Also Read: വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി

യുഡിഎഫ് ഭരണകാലത്താണ് ജിഷ കൊല്ലപ്പെട്ടത്. പ്രതിയെ പിടികൂടാൻ സാധിക്കാതിരുന്ന യുഡിഎഫ് സർക്കാറിനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. പിന്നീട് അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ പുതിയ അന്വേഷ സംഘത്തെ നിയോഗിക്കുകയും പ്രതിയെ ഉടൻ തന്നെ പിടികൂടുകമായിരുന്നു. ജസ്റ്റിസ് പിബി സുരേഷ് കുമാർ, എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News